ബഹുഭാഷാ ടെക്സ്റ്റ് ഡിസ്പ്ലേ സ്യൂട്ട്

893,862,000 സെൽ‌ഫോണുകളാണ് ഇന്ത്യയിലുള്ളത്,ഫോൺ നിർമ്മാതാക്കൾക്കും ഗെയിം ഡവലപ്പർമാർക്കും അവരുടെ വ്യാപ്തി ഗണ്യമായി അളക്കാനുള്ള മാനദണ്‌ഡം അവതരിപ്പിക്കുന്നു-വൈവിധ്യമാർന്ന ഇന്ത്യൻ വിപണിയിൽ‌ എത്തിച്ചേരാൻ അവർ‌ക്ക് കഴിയും.സെൽ‌ഫോണുകളെ കൂടുതൽ‌ പ്രാദേശിക ഭാഷാ സൗഹൃദമാക്കുന്നതിന് രണ്ട് സവിശേഷ പരിഹാരങ്ങൾ‌ അടങ്ങിയ ശക്തമായ ഫോണ്ട് സ്യൂട്ട് ഉപയോഗിച്ച് റെവറി ഇത് സാധ്യമാക്കുന്നു.

നിങ്ങൾ‌ക്ക് ഇഷ്ടമുള്ള ഭാഷയിൽ‌ ആവിഷ്‌കാരങ്ങൾ‌ ആസ്വദിക്കൂ.

യൂണിറ്റി ഫോണ്ട് സോഫ്റ്റ്വെയർ ഡെവലപ്‌മെന്റ് കിറ്റ് (എസ്.ഡി.കെ)

യൂണിറ്റി പോലുള്ള ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് സ്‌ക്രീനിൽ വേഗത്തിൽ റെൻഡറിംഗ് ആവശ്യമാണ്. ഇന്ത്യൻ ഭാഷകൾ‌ പോലുള്ള സങ്കീർ‌ണ്ണ സ്‌ക്രിപ്റ്റ്‌ ഫോണ്ടുകൾ‌ ആഴത്തിലുള്ള പ്രവർ‌ത്തനങ്ങൾ‌ ആവശ്യമുള്ള ഓപ്പൺ‌ടൈപ്പ് ഫോണ്ട് സവിശേഷതകൾ‌ ഉപയോഗിക്കുന്നു, അതിനാൽ‌ റെൻഡറിംഗ് വേഗത സമരസപ്പെടുപ്പെടുന്നു.അതിനാൽ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ ഓപ്പൺടൈപ്പ് സവിശേഷതകളെ പിന്തുണയ്‌ക്കുന്നില്ല. സങ്കീർണ്ണമായ ഇന്ത്യൻ ഭാഷകൾ റെൻഡർ ചെയ്യാൻ യൂണിറ്റി ഗെയിം ഡവലപ്പർമാരെ പ്രാപ്‌തമാക്കുന്ന ഒരു ഡിസ്‌പ്ലേ എസ്.ഡി.കെ ആണ് റെവറിയുടെ യൂണിറ്റി ഫോണ്ട് എസ്.ഡി.കെ. ഇത് പ്രൊപ്രൈറ്ററി സ്കേലബിൾ ട്രൂടൈപ്പ് ഫോണ്ടുകൾ ഉപയോഗിക്കുന്നു.

ശാസ്ത്രീയമായി - കൃത്യമായ ഫോണ്ടുകൾ

സങ്കീർണ്ണമായ ഇന്ത്യൻ സ്ക്രിപ്റ്റ് പ്രതീകങ്ങളുടെ ശരിയായ പുനക്രമീകരണവും ഘടനയും ഉറപ്പാക്കുന്ന കോമ്പോസിഷൻ എഞ്ചിനോടൊപ്പം ഉടമസ്ഥാവകാശ ട്രൂടൈപ്പ് ഫോണ്ടുകളും എസ്.ഡി.കെ ഉപയോഗിക്കുന്നു. എസ്.ഡി.കെ ഓപ്പൺടൈപ്പ് ഫോണ്ടുകൾ ഉപയോഗിക്കാത്തതിനാൽ, റെൻഡറിംഗ് വേഗതയിൽ വിട്ടുവീഴ്ചയില്ലെന്ന് ഇത് ഉറപ്പാക്കുന്നു.

ലൈറ്റ് വെയിറ്റ് എഞ്ചിൻ

മെമ്മറി ഒപ്റ്റിമൈസേഷൻ വർദ്ധിപ്പിക്കുന്നതിനും ഓൺ-സ്ക്രീൻ റെൻഡറിംഗ് സമയം വേഗത്തിലാക്കുന്നതിനുമായി താഴെത്തട്ടുമുതൽ ഓരോ ഫോണ്ടും റിവറി വികസിപ്പിച്ചെടുത്തു- അതിശയകരമായ ഗെയിമിംഗ് അനുഭവം നൽകുന്നതിന് നിർണ്ണായകമാണ്.

കൃത്യമായ റെൻഡറിംഗ്

പ്രാദേശിക ടെക്സ്റ്റ് റെൻഡറിംഗ് എഞ്ചിൻ ഉപയോഗിച്ച് ഇൻഡിക് സ്ക്രിപ്റ്റുകൾ കൃത്യമായും സൂക്ഷ്മമായും റെൻഡർ ചെയ്യുന്നു, ഇത് പ്രാദേശിക ഭാഷാ സ്ക്രിപ്റ്റുകളുടെ സങ്കീർണ്ണതകളുമായി സമജ്ഞസപ്പെടുന്നു. റെൻഡറിംഗിന്റെ വേഗതയിൽ വിട്ടുവീഴ്ച ചെയ്യാതെ യൂണിറ്റി ഗെയിം ഡെവലപ്പർമാർക്ക് അവരുടെ ഗെയിമുകൾ ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകരിക്കാൻ ഇത് പ്രാപ്തമാക്കുന്നു.

16 ഇൻഡിക് ഭാഷകളെ പിന്തുണയ്ക്കുന്നു

സങ്കീർണ്ണമായ സ്ക്രിപ്റ്റുകളുടെ വിട്ടുവീഴ്ചയില്ലാത്ത റെൻഡറിംഗും അവയുടെ സൂക്ഷ്മതകളും ഉപയോഗിച്ച് യൂണിറ്റി ഫോണ്ട് എസ്.ഡി.കെ 16 പ്രാദേശിക ഭാഷകളെ കൃത്യമായി പിന്തുണയ്ക്കുന്നു

സമ്പർക്കം പുലർത്തുകയും യഥാർത്ഥ പ്രാദേശികവൽക്കരണം നടത്തുകയും ചെയ്യുക

ബി.ഐ.എസ് ഫോണ്ട് സ്യൂട്ട്

രാജ്യത്ത് വിപണനം ചെയ്യുന്ന മൊബൈൽ ഉപകരണങ്ങൾ 22 ഔദ്യോഗിക ഇന്ത്യൻ ഭാഷകളെയും പിന്തുണയ്ക്കണമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബി.ഐ.എസ്) അനുശാസിക്കുന്നു.മികച്ച നിലവാരമുള്ളതും തടസ്സമില്ലാത്തതുമായ സംയോജനത്തിന്റെ അധിക ആനുകൂല്യത്തോടെ ബി.ഐ.എസ് ഫോണ്ട് ഡിസ്പ്ലേ സ്യൂട്ട് ഫീച്ചർ ഫോൺ ഓമുകളെ പ്രാപ്തമാക്കുന്നു.

കുറഞ്ഞ- മെമ്മറി ഫുട്ട്പ്രിന്റ്

ഞങ്ങളുടെ ബിറ്റ്മാപ്പ് ഫോണ്ട് പരിഹാരം കുറഞ്ഞ റാമിൽ പ്രവർത്തിക്കാനും മറ്റ് നിർണായക ഫംഗ്ഷനുകൾക്കും ആപ്ലിക്കേഷനുകൾക്കും ഇടം സ്വതന്ത്രമാക്കുന്നതിനും വളരെ ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു.

കൃത്യമായ റെൻഡറിംഗ്

കാലക്രമേണ പൂർത്തീകരിച്ച ഞങ്ങളുടെ ടെക്സ്റ്റ് റെൻഡറിംഗ് എഞ്ചിൻ, ഇൻഡിക് സ്ക്രിപ്റ്റുകളുടെ സങ്കീർണ്ണതകളുമായി പൊരുത്തപ്പെടുകയും കൃത്യമായ കോമ്പോസിഷൻ റെൻഡർ ചെയ്യുകയും ചെയ്യുന്നു.

തടസ്സമില്ലാത്ത സംയോജനം

ഈ സ്യൂട്ട് ജനപ്രിയ ഫീച്ചർ ഫോൺ പ്ലാറ്റ്‌ഫോമുകളായ സ്‌പ്രെഡ്‌ട്രം, മീഡിയാടെക് എന്നിവയുമായി തടസമില്ലാതെ പ്രവർത്തിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്നു, ഒപ്പം വ്യത്യസ്ത സ്‌ക്രീൻ വലുപ്പങ്ങളിൽ 22 ഭാഷകൾക്ക് പിന്തുണ നൽകുന്നു.

സമ്പർക്കം പുലർത്തുകയും യഥാർത്ഥ പ്രാദേശികവൽക്കരണം നടത്തുകയും ചെയ്യുക

ഞങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ച് ഏറ്റവും ആദ്യം അറിയുക

ഞങ്ങൾ എല്ലായിടത്തും ഉണ്ട്. വരൂ, നമുക്ക് സംസാരിക്കാം!